Site icon CTV Online

മലയോരത്ത് പൂർത്തീകരിച്ച 2 റോഡ് പ്രവർത്തികളുടെ ഉത്‌ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും

തിരുവമ്പാടി :മലയോരത്ത് പൂർത്തീകരിച്ച 2 റോഡ് പ്രവർത്തികളുടെ ഉത്‌ഘാടനം നാളെ( 22/02/2026 .ഞായർ) മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും

ഓമശ്ശേരി -തോട്ടത്തിൻകടവ് -തിരുവമ്പാടി ,കൂടരഞ്ഞി റോഡുകളുടെ പ്രവർത്തിപൂർത്തീകരിച്ച ഔദ്യോഗിക ഉൽഘാടനമാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി .എ മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ മുഖ്യമന്ത്രി പിണറായിവിജയൻ നാളെ ഓൺലൈനായി നിർവഹിക്കുക .


6കോടി രൂപ ചിലവിൽ നിർമാണം പൂർത്തിയാക്കിയ ഓമശ്ശേരി -തോട്ടത്തിൻകടവ് -തിരുവമ്പാടിറോഡും ,രണ്ടുഘട്ടങ്ങളിലായി 4.9കോടി രൂപ ചിലവഴിച്ചു തിരുവമ്പാടി -കൂടരഞ്ഞി റോഡുമാണിവ .തിരുവമ്പാടി ബസ്സ്റ്റാൻഡ് പരിസരത്ത് വച്ച് നടക്കുന്ന മണ്ഡലതല ചടങ്ങിൽ തിരുവമ്പാടി നിയോജകമണ്ഡലം എം എൽ എ ലിന്റോജോസഫ് വിശിഷ്ട്ട അതിഥിയാവും .

Exit mobile version