
newsdesk
തിരുവമ്പാടി : വയനാട് കള്ളാടിയിൽ ഉണ്ടായ മണ്ണിടിച്ചില്ലിനെ തുടർന്ന് നിയമിച്ച എക്സ്പേർട്ട് കമ്മറ്റിയുടെ റിപ്പോർട്ട് ലഭിച്ചാൽ ഉടനെ തുരങ്ക പാതക്ക് ആവശ്യമായ നടപടി എടുക്കുമെന്ന് റവന്യു മന്ത്രി എ പി അനിൽ കുമാർ തിരുവമ്പാടിയിൽ പറഞ്ഞു. തിരുവമ്പാടിയിൽ പ്രവർത്തിക്കുന്ന കേരളാ മലനാട് പ്രൊഡ്യുസ് കോ – ഓപ്പറേറ്റിവ് മാർക്കറ്റിങ് സൊസൈറ്റിയുടെ കീഴിയിലുള്ള വസ്ത്ര വിപണന കേന്ദ്രമായ മാർട്ടെക്സിന്റെ ഓണം 2026 സമ്മനോത്സവത്തിന്റെ നറുക്കെടുപ്പ് ചടങ്ങ് ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മന്ത്രി .
മണ്ണിടിച്ചിലിനെ തുടർന്ന് പ്രവർത്തി നിർത്തിവെച്ച ആനാക്കാംപൊയിൽ കള്ളാടി മേപ്പാടി തുരങ്ക പാതയുടെ പ്രവർത്തി ഉടൻ പുനരാരംഭിക്കണം എന്ന് അധ്യക്ഷ പ്രസംഗത്തിൽ തിരുവമ്പാടി എം എൽസി കെ കാസിം ആവധ്യപ്പെട്ടിരുന്നു ഇതിന് മറുപടിയായാണ് തുരങ്ക പാതക്ക് വേണ്ട നിലപാട് സ്വീകരിക്കാം എന്ന് മന്ത്രി പറഞ്ഞത്.
ചടങ്ങിൽ സംസ്ഥാന അദ്ധ്യാപക അവാർഡ് ലഭിച്ച ജെയിംസ് ജോഷിയെ ആദരിച്ചുതുടർന്ന് നടന്ന മാർട്ടെക്സിന്റെ ഓണം 2026 സമ്മനോത്സവത്തിന്റെ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായി ലഭിക്കുന്ന ബുള്ളറ്റ് ബൈക്ക് മുറം പാത്തി സ്വദേശി ഡൊമനിക്കിനും ,രണ്ടാം സമ്മാനമായ എ സി. കൂടരഞ്ഞി സ്വദേശി സോളി ജെയ്സനും , മൂന്നാം സമ്മാനമായ ടി വി മുക്കം മണാശ്ശേരി സ്വദേശി കെ വി ഹരികുമാണ് ലഭിച്ചത്.
സി കെ കാസിം എം എൽ എ അധ്യക്ഷത വഹിച്ച ചടങ്ങിൽ മാർക്കറ്റിങ് സൊസൈറ്റി പ്രസിഡണ്ട് ബാബു പൈക്കാട്ട് , ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മില്ലി മോഹൻ , കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അംബിക മംഗലത്ത് ,പഞ്ചായത്ത് പ്രസിഡണ്ടുമാരായ ജിതിൻ പല്ലാട്ട് , ബിജു താന്നിക്കുഴി , അന്നക്കുട്ടി ദേവസ്യ , ബെബിഷിബു , കവിത ടീച്ചർ , ഉൾപ്പടെ നിരവധി ജന പ്രാതിനിധികൾ സംസാരിച്ചു.
