
newsdesk
തിരുവമ്പാടി: പുല്ലൂരാംപാറ പള്ളിപ്പടിക്ക് സമീപം ഇരുവഴിഞ്ഞിപുഴയിലെ കുമ്പിടാൻ കയത്തിൽ ഒഴുക്കിൽപ്പെട്ടു യുവാവ് മരിച്ചു.ചാത്തമംഗലം എൻ ഐ,ടി യിലെ വിദ്യാർത്ഥി സോനിഷ് കുമാറാണ് മരിച്ചത് ഇന്ന് രാവിലെ ഒമ്പതരയോടെയായിരുന്നു അപകടം സംഭവിച്ചത്.
അപകട വിവരമറിഞ്ഞെത്തിയ നാട്ടുകാരായ അരീക്കൽ ബിനു,നരിക്കുഴിൽ ആൻ്റണി, വടക്കേക്കുടിയിൽ ജസ്റ്റിൻ, അബുദുറഹ്‌മാൻ മുണ്ടോടൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
തിരുവമ്പാടി സ്വകാര്യ ആശുപത്രിയിൽ എത്തിച്ച മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയി.
