
newsdesk
തിരുവമ്പാടി : മത്തായി ചാക്കോ പഠനം ഗവേഷണ കേന്ദ്രം നടത്തിയ സമ്മാന കൂപ്പൺ നറുക്കെടുപ്പിൽ വിജയിയായ അരീക്കോട് റിവോറ ഹോസ്പിറ്റലിൽ അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടറും, കാട്ടുകുളങ്ങര ആയുർവേദ ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടരുമായ ജയേഷ് കാട്ടുകുളങ്ങരയാണ് തനിക്കു ലഭിച്ച സ്മാർട്ട് ഫോൺ മുക്കത്ത് വച്ച് നടന്ന എൽ ഡി എഫ് കൺവെൻഷനിൽ തിരുവമ്പാടി നിയോജക മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി ലിന്റോ ജോസഫിനു തിരിച്ചു നൽകിയത് .
ലിന്റോ ജോസെഫിന്റെ നാട്ടുകാരനും സഹപാഠിയുമാണ് ജയേഷ് ,അതുകൊണ്ടാണ് തന്റെ സുഹൃത്തിന്റെ വിജയത്തിന് വേണ്ടി പ്രവർത്തന ഫണ്ടിലേക്ക് തനിക്ക് കിട്ടിയ സമ്മാനം ഏതാണ്ട് 20000 രൂപ വിലയുള്ള സ്മാർട്ട് ഫോൺ തിരിച്ചു നൽകിയത് എന്നു ജയേഷ് പറഞ്ഞു .