Site icon CTV Online

തിരുവമ്പാടി മാർടെക്സ് വെഡ്ഡിംഗ് സെന്ററിൽ ഡിസ്‌കൗണ്ട് സെയിൽ ആരംഭിച്ചു

തിരുവമ്പാടി : കേരളത്തിലെ സഹകരണ മേഖലയിൽ പ്രവർത്തിക്കുന്ന ഏറ്റവും വലിയ വസ്ത്ര വ്യാപാര കേന്ദ്രമായ തിരുവമ്പാടി മാർടെക്സ് വെഡ്ഡിംഗ് സെന്ററിൽ വാർഷിക സ്റ്റോക്ക് ക്ലിയറൻസിന്റെ ഭാഗമായി വമ്പിച്ച വിലക്കുറവിൽ എല്ലാവിധ വസ്ത്രങ്ങളും വിറ്റഴിക്കുന്നു. മുണ്ട്, സാരി, ഷർട്ട്‌, ജീൻസ്, പാന്റ്സ്, മിഡി, ടോപ്പ്, ചുരിദാറുകൾ എന്ന് തുടങ്ങി എല്ലാ ഇനം തുണിത്തരങ്ങളും 10 മുതൽ 50 ശതമാനം വരെ വിലക്കുറവിലാണ് ഡിസ്‌കൗണ്ട് സെയിൽ നടത്തുന്നത്.

           ഡിസ്‌കൗണ്ട് സെയിലിന്റെ ഉദ്ഘാടനം മാർക്കറ്റിംഗ് സൊസൈറ്റി അങ്കണത്തിൽ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ജിതിൻ മാത്യു പല്ലാട്ട് നിർവഹിച്ചു. 

തിരുവമ്പാടി മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്റ്‌ ബാബു പൈക്കാട്ടിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ മുഹമ്മദ്‌ വട്ടപ്പറമ്പിൽ, മാർക്കറ്റിംഗ് സൊസൈറ്റി വൈസ് പ്രസിഡന്റ്‌ റോബർട്ട്‌ നെല്ലിക്കതെരുവിൽ, ഡയറക്ടർമാരായ ഹനീഫ ആച്ചപ്പറമ്പിൽ, ഷെറീന കിളിയണ്ണി, നീന ജോഫി, തിരുവമ്പാടി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ സുന്ദരൻ എ. പ്രണവം, ബഷീർ ചൂരക്കാട്ട്, സുലൈഖ അടുക്കത്ത്, പ്രീത സുരേഷ്, പുരുഷൻ നെല്ലിമൂട്ടിൽ, രാമചന്ദ്രൻ കരിമ്പിൽ, പി. ടി. ഹാരിസ്, ലിസി സണ്ണി, മറിയം യു. സി., ബീവി തുറയൻപിലാക്കൽ, റോയ് മനയാനി, ലീലാമ്മ ഇടമുളക്കൽ, ബിനു വടയാറ്റുകുന്നേൽ, സംഘം സെക്രട്ടറി പ്രശാന്ത് കുമാർ പി. എൻ. പ്രസംഗിച്ചു.
Exit mobile version