
newsdesk
മുക്കം : തിരുവമ്പാടി നിയോജക മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി ലിന്റോ ജോസഫ് നാമനിർദേശ പത്രിക സമർപ്പിച്ചു
കോഴിക്കോട് സിവിൽസ്റ്റേഷനിലെ ജില്ലാ സപ്ലൈ ഓഫീസർ ഗോപൻ ആർ മുൻപാകെ എൽ ഡി എഫ് നേതാക്കളോടൊപ്പം എത്തിയാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്.രണ്ട് സെറ്റ് പത്രികയാണ് സമർപ്പിച്ചത്
യു ഡി എഫ് സ്ഥാനാർഥി സി കെ കാസിമിന്റെ നാമനിർദേശ പത്രിക ഇന്ന് ഉച്ചക്ക് ശേഷം നൽകും.
ലിന്റോ ജെസഫിനൊപ്പം കോഴിക്കോട് എൽ ഡി എഫ് കൺവീനർ മുക്കം മുഹമ്മദ് ,സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി വിശ്വനാഥൻ ,സി പി ഐ ജില്ലാ എക്സിക്യുട്ടിവ് മെമ്പർ മോഹനൻ മാസ്റ്റർ, കേരളാ കോൺഗ്രസ് (എം ) ടി എം ജോസഫ്ഐ , എൻ എൽ ജില്ലാ സെക്രട്ടറി ടി കെ നാസർ എന്നിവർ കൂടെഉണ്ടായിരുന്നു.
