
newsdesk
തിരുവമ്പാടി : കൂടരഞ്ഞിയിൽ യുവാവിനെ കാണാതായതായി പരാതി. പൂവാറം തോട്ടിൽ നിന്നും ഊട്ടി കോതേരി സ്വദേശി സതീഷ് എന്ന യുവാവിനെയാണ് കാണാതായതായി പരാതിയുള്ളത് .
17 നു രാവിലെ തമ്പുരാൻ കൊല്ലി ഭാഗത്തു നിന്നും കാട്ടിലേക്ക് കയറിപോകുന്നതാണ് അവസാനം കണ്ടത്.
യുവാവിനെ കണ്ടെത്താനായി പോലീസും ഫോറസ്റ്റ് വകുപ്പും സംയുക്തമായി കാട്ടിൽ വ്യാപകമായ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. പ്രദേശവാസികളുടെ സഹായത്തോടെയാണ് നിലവിൽ പരിശോധന പുരോഗമിക്കുന്നത്.
