Site icon CTV Online

തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ സർക്കാർ വിദ്യാലയങ്ങളിൽ പ്രഭാത ഭക്ഷണ പോഷകാഹാര വിതരണം ആരംഭിച്ചു

മുക്കം : തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ സർക്കാർ വിദ്യാലയങ്ങളിൽ പ്രഭാത ഭക്ഷണ പോഷകാഹാര വിതരണം ആരംഭിച്ചു. പരിപാടിയുടെ ഉദ്ഘാടനം തൊണ്ടിമ്മൽ ഗവ: എൽപി സ്കൂളിൽ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജിതിൻ പല്ലാട്ട് നിർവ്വഹിച്ചു.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി ആർ അജിത അധ്യക്ഷത വഹിച്ചു.ആരോഗ്യ വിദ്യാഭ്യാസ സ്‌റ്റാൻൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഫിറോസ് ഖാൻ, വാർഡ് മെംബർമാരായ എസ് ജയപ്രസാദ്, മറിയാമ്മ ബാബു, പിടിഎ പ്രസിഡൻ്റ് സുരേഷ് തൂലിക, എസ്എംസി ചെയർമാൻ പി ജിഷി, എംപിടിഎ ചെയർപേഴ്സൺ കെ ബിന്ദു പ്രസംഗിച്ചു. ഹെഡ്മിസ്ട്രസ് കെഎസ് രഹ്നമോൾ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ അഹമ്മദ് ഷാഫി നന്ദിയും പറഞ്ഞു.

പി സ്മിന, കെ ശോഭന, ഫൈസൽപുതുക്കുടി, ശ്രുതി രാജൻ, കെപി ശ്രീജ, വിഎം സുഗതകുമാരി, എവി ശിലാമണി നേതൃത്വം നൽകി. ചപ്പാത്തി, പത്തിരി, പുട്ട്, വെള്ളപ്പം, കുബ്ബൂസ്, ഉപ്പുമാവ് എന്നിവയാണ് വിഭവങ്ങൾ, ഗ്രാമ പഞ്ചായത്തിൻ്റെ വികസന ഫണ്ടിൽ നിന്നുമാണ് പ്രഭാത ഭക്ഷണത്തിനുള്ള തുക വകയിരുത്തിയിട്ടുള്ളത്.

Exit mobile version