Site icon CTV Online

കേരളത്തിലെ ഐടിഐകൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തും ; തിരുവമ്പാടി ഗവണ്മെന്റ് ഐടിഐ വിദ്യാഭ്യാസ മന്ത്രി വി .ശിവൻകുട്ടി നാടിനു സമർപ്പിച്ചു .

തിരുവമ്പാടി : തിരുവമ്പാടി ഗവണ്മെന്റ് ഐടിഐ ഉൽഘാടനം വിദ്യാഭ്യാസ മന്ത്രി വി .ശിവൻകുട്ടി നിർവഹിച്ചു .2010 ൽ ഡ്രാഫ്റ്സ്മാൻ സിവിൽ ,പ്ളംബർ ,ഇലെക്ട്രിഷ്യൻ ,എന്നീ മൂന്നു ട്രേഡുകളോട് കൂടി തിരുവമ്പാടി ടൗണിൽ ഒരു വാടക കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ച ഐടിഐ യുടെ പുതിയ കെട്ടിടത്തിന്റെ ഉൽഘാടന കർമ്മമാണ് മന്ത്രി നിർവഹിച്ചത് .

കേരളത്തിലെ ഐടിഐകൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുമെന്നും പുതുതലമുറക്ക് ആവശ്യമായ പുതിയ കോഴ്സുകൾ കൊണ്ടുവരാൻ ശ്രമിക്കുമെന്നും ആധുനിക ലോകത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് നമ്മുടെ യുവാക്കളെ പ്രാപ്തരാകുകയെന്നത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും മന്ത്രി പറഞ്ഞു

6 .75 കോടിരൂപ ചെലവ് വരുന്ന , രണ്ടു നിലകൾ ഉൾപ്പെടുത്തി നിർമിച്ചിട്ടുള്ള കെട്ടിടത്തിൽ ക്ലാസ് റൂമുകൾ ,വർക്ക് ഷോപ്പ് ,ഓഫീസ് റൂമുകൾ ,ടോയ്‌ലറ്റ് ,കോൺഫെറെൻസ് ഹാൾ ,ലിഫ്റ്റ് എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട് 2021 ൽ ആരംഭിച്ച പ്രവർത്തി 2025 ൽ ആധുനിക രീതിയിൽ പൂർത്തീകരിച്ചു
മലയോര മേഖലകളിലും വ്യാവസായികപരിശീലന സൗകര്യം ഏർപ്പെടുത്തി കൂടുതൽ പേർക്ക് പരിശീലനം നേടാൻ അവസരമൊരുക്കുന്നതിനായി ഈ ഐടിഐ നാടിനു സമർപ്പിച്ചത് അഭിമാനകരമാണെന്ന് അധികൃതർ അറിയിച്ചു

ലിന്റോജോസഫ് എം എൽ എ അധ്യക്ഷത വഹിച്ച പരിപാടിയിൽ . ട്രെയിനിങ് ഡയറക്ടറേറ്റ് അഡീഷണൽ ഡയറക്ടർ വാസുദേവൻ പി സ്വാഗതം പറഞ്ഞു . മുൻ എം എൽ എ ജോർജ് എം തോമസ് ,തിരുവമ്പാടി പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൻ ,ജില്ലാ പഞ്ചായത്ത് മെമ്പർ വി പി ജമീല എന്നിവർ പങ്കെടുത്തു .ഐടിഐ പ്രിൻസിപ്പൾ എ ജെ ഹരിശങ്കർ നന്ദി രേഖപ്പെടുത്തി .

Exit mobile version