Site icon CTV Online

ഡിവൈഎഫ്ഐ പഠനോത്സവം ബ്ലോക്ക് തല ഉദ്ഘാടനം

മുക്കം : ഡിവൈഎഫ്ഐ പഠനോത്സവത്തിൻ്റെ തിരുവമ്പാടി ബ്ലോക്ക് തല ഉദ്ഘാടനം പൂവാറൻതോട് ജി.എൽ.പി സ്കൂളിലെ കുട്ടികൾക്ക് പഠനോപകരണം വിതരണം ചെയ്ത് കൊണ്ട് ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ: എൽ.ജി ലിജീഷ് ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് സെക്രട്ടറി ജാഫർ ശരീഫ് എ.പി സ്വാഗതം പറഞ്ഞു, ബ്ലോക്ക് പ്രസിഡണ്ട് രനിൽ രാജ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ റോയി ആക്കേൽ, ബ്ലോക്ക് ട്രഷറർ അജയ് ഫ്രാൻസി, ശരത്ത് CS, അഖിൽ KP, അഖിൽ PP, പുഷ്ക്കിൻ, മുഹമ്മദ് ഫാരിസ്, വിപിൻ, പ്രനൂപ് തുടങ്ങിയവർ സംസാരിച്ചു. പ്രധാന അധ്യാപിക നിഷ നന്ദി പറഞ്ഞു.ഡിവൈഎഫ്ഐയുടെ കോഴിക്കോട് ജില്ലാ സമ്മേളനം ജൂൺ 26,27,28 തീയതികളിൽ നടക്കും.

Exit mobile version