വയനാടിന് കരുതൽ ; “മൊഹബത് കീ ദുക്കാൻ ” ; കാരശ്ശേരി മണ്ഡലം യൂത്ത് കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തിച്ച ചായക്കടയിൽ നിന്നും ലഭിച്ചത് 36,000 രൂപ

:വയനാട്ടിലെ ദുരിതബാധിതർക്ക് യൂത്ത് കോൺഗ്രസ്‌ സംസ്‌ഥാന കമ്മിറ്റി നിർമ്മിച്ചു നൽകുന്ന വീടുകളുടെ ഫണ്ട്‌ ശേഖരണാർത്ഥം കാരശ്ശേരി മണ്ഡലം യൂത്ത് കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ നോർത്ത് കാരശ്ശേരിയിൽ ഒരുക്കിയ “മൊഹബത് കീ ദുക്കാൻ “ചായക്കടയിൽ നിന്ന് ലഭിച്ചത് 36,000 രൂപ.4 ദിവസങ്ങളിലായി പ്രവർത്തിച്ച ചായക്കടയിൽ നിന്നാണ് ഇത്രയും തുക ലഭിച്ചത്.കടയിൽ ചായ കുടിക്കാനായി എത്തിയവർ ചായയുടേയും പലഹാരത്തിൻ്റെയും പൈസക്ക് പുറമെ തങ്ങൾക്കാവുന്ന തുക നൽകിയും സഹകരിച്ചു .

യൂത്ത് കോൺഗ്രസ് തിരുവമ്പാടി നിയോജക മണ്ഡലം കമ്മറ്റി രണ്ടര ലക്ഷം രൂപയാണ് സംസ്ഥാന കമ്മറ്റിക്ക് നൽകുന്നത്. ഇതിനായി മറ്റ് പരിപാടികളും സംഘടിപ്പിക്കുമെന്ന് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് മുഹമ്മദ് ദിഷാൽ പറഞ്ഞു

error: Content is protected !!