മഴ ദുരിതം ; തിരുവമ്പാടിയിൽ വെള്ളക്കെട്ട്;ഏറെ നേരം ഗതാഗത തടസ്സം

തിരുവമ്പാടി ∙ കനത്ത മഴയെ തുടർന്ന് തിരുവമ്പാടി ടൗണിൽ വെള്ളക്കെട്ട്. വൈകിട്ട് തുടങ്ങിയ മഴ ഒരു മണിക്കൂറോളം നീണ്ടുനിന്നു . ബസ് സ്റ്റാൻഡ്, കൂടരഞ്ഞി റോഡ് എന്നിവിടങ്ങളിൽ‌ വെള്ളക്കെട്ട് ആയതോടെ ഏറെ നേരം ഗതാഗത തടസ്സവും ഉണ്ടായി.ബസ് സ്റ്റാൻഡിന് ഇരുവശത്തും ഓടകൾക്ക് ഗ്രില്ല് സ്ഥാപിച്ച് റോഡിൽ കൂടി വരുന്ന വെള്ളം ഓടകളിലേക്ക് വിടാൻ സൗകര്യം ഒരുക്കി എങ്കിലും ഓടകൾക്ക് വലുപ്പം കുറവായതും ഇവിടെ നിന്ന് തോട്ടിലേക്ക് വെള്ളം എത്തിക്കുന്നതിന് മതിയായ ഓട സൗകര്യം ഇല്ലാത്തതും വെള്ളക്കെട്ട് രൂക്ഷമാക്കി.

അഗസ്ത്യൻമൂഴി– കൈതപ്പൊയിൽ റോഡ് നവീകരണത്തിന്റെ ഭാഗമായി ടൗൺ പരിസരത്തുള്ള ഓടകളിലെ വെള്ളം ടൗണിൽ എത്തിച്ചതും വെള്ളക്കെട്ട് കൂടാൻ കാരണമായി. ഇത് പരിഹരിക്കുന്നതിന് ടൗണിൽ മാസ്റ്റർ പ്ലാൻ നടപ്പാക്കുമെന്ന് ഏറെക്കാലമായി പറയുന്നെങ്കിലും ഇതിന് ഫണ്ട് അനുവദിക്കുകയോ പ്രവ‍ൃത്തിക്ക് അന്തിമരൂപം നൽകുകയോ ചെയ്തിട്ടില്ല.

error: Content is protected !!