തിരുവമ്പാടിയിൽ വീടിന്റെ മുറ്റത്ത് നിന്ന് 13 ചാക്ക് പച്ചക്കറി തൈകൾ മോഷ്ടിച്ചു

NEWSDESK

തിരുവമ്പാടി: പച്ചക്കറി തൈകൾ ചാക്ക് സഹിതം രാത്രി മോഷ്ടിച്ചതായി പരാതി. അത്തിപ്പാറ കാപ്പിചോട് ബെന്നി വെട്ടികുളങ്ങരയുടെ വീടിന്റെ മുറ്റത്ത് നിന്നാണ് 13 ചാക്ക് പച്ചക്കറി തൈകൾ മോഷ്ടിച്ചത്.രാത്രി 12ന് വാഹനത്തിൽ എത്തിയവരാണ് മോഷണം നടത്തിയത്. വാഹനം നിർത്തി പച്ചക്കറി ചാക്കെടുക്കുന്നത് സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.പോലീസ് അന്വേഷണം ആരംഭിച്ചു.

error: Content is protected !!