Site icon CTV Online

തിരുവമ്പാടി കെ എസ്‌ ഇ ബി സെക്ഷൻ ഓഫീസിൽ ഉപഭോക്താവിന്റെ അതിക്രമം

തിരുവമ്പാടി കെ എസ്‌ ഇ ബി സെക്ഷൻ ഓഫീസിൽ ഉപഭോക്താവിന്റെ അതിക്രമം. തിരുവമ്പാടി സ്വദേശി അജ്മലും സഹോദരൻ ഫഹദാദുമാണ് കെ എസ്‌ ഇ ബി ഓഫീസിൽ അക്രമം നടത്തിയത് .അക്രമത്തിൽ അസിസ്റ്റന്റ് എൻജിനിയർ ഉൾപ്പടെ 10 ഓളം ജീവനക്കാർക്ക് പരിക്കേറ്റു .
ഓഫീസിലെ കംപ്യൂട്ടറുകൾ ‌ അടിച്ചു തകർക്കുകയും ഫയലുകൾ നശിപ്പിക്കുകയും ചെയ്തു .
അസിസ്റ്റന്റ് എൻജിനിയർ പ്രശാന്തിന്റെ ദേഹത്തുകൂടി മലിന ജലം ഒഴിക്കുകയ്യും ജീവനക്കാരെ മർദിക്കുകയും ചെയ്യ്തു .ഓഫീസ്‌ അടിച്ച് തകർക്കുന്നതിനിടെ ഫർണിച്ചറുകൾ ദേഹത്ത് വീണാണ് കൂടുതലും ജീവനക്കാർക്ക് പരിക്കേറ്റത് .പ്രതികളെ തിരുവമ്പാടി പോലീസ് കസ്റ്റഡിയിൽ എടുത്തു.പരിക്കേറ്റ ജീവനക്കാർ മുക്കം കമ്യുണിറ്റി ഹെൽത്ത് സെന്ററിൽ ചികിത്സയിലാണ് .
വൈദ്യുതി ബിൽ അടക്കാത്തതുമൂലം വൈദുതി വിച്ഛേദിച്ചതാണ് പ്രകോപനത്തിന് കാരണം .
കഴിഞ്ഞ വ്യാഴാഴ്ച്ച വൈദുതി വിച്ഛേദിക്കുകയും പണം അടച്ചതിനെ തുടർന്ന്
ഇന്നലെ വൈദുതി റീകണക്ഷൻ കൊടുക്കാൻ പോയപ്പോൾ കെ എസ്‌ ഇ ബി ജീവനക്കാരായ ലൈൻമാൻ പ്രശാന്തിനെ അജ്മൽ ആക്രമിച്ചിരുന്നു. ഇതേതുടർന്ന് പ്രശാന്ത് അസിസ്റ്റന്റ് എഞ്ചിനിയർക്ക് പരാതി നൽകുകയും ,അസിസ്റ്റന്റ് എഞ്ചിനിയർ തിരുവമ്പാടി പോലിസിന്പരാതി നൽകുകയും പോലീസ് കേസ് എടുക്കുകയും ചെയ്തിരുന്നു. ഇത് പത്ര വാർത്ത ആയത് ചോദ്യം ചെയ്യ്താണ് ഇന്നു രാവിലെ പോലീസ് കസ്റ്റഡിയിൽ ഉള്ള അജ്മലും സഹോദരൻ ഫഹദാദും കെ എസ്‌ ഇ ബി ഓഫീസിൽ എത്തി ചോദ്യം ചെയ്യുകയും അക്രമം നടത്തുകയും ചെയ്തതത് .തുടന്ന് പോലീസ് കേസെടുത്ത് .ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു

Exit mobile version