newsdesk
താൻ മിച്ചഭൂമി കയ്യേറിയിട്ടില്ലന്നും മിച്ചഭൂമി ഉണ്ടെകിൽ സർക്കാരിന് നല്കാൻ തയ്യാറാണ്എന്നും ജോർജ് എം തോമസ് സി ടിവി യോട് വ്യക്തമാക്കി
തന്റെ പേരിൽ ഇന്നുള്ള നാല് ഏക്കർ ഭൂമിക്ക് 1978ൽ തന്നെ പട്ടയം ലഭിച്ചതാണ്. ആ പട്ടയം റദ്ദ് ചെയ്യാനുള്ള ഒരു നടപടിയും ലാൻഡ് ബോർഡ് ഇതുവരെ സ്വീകരിച്ചിട്ടില്ല.
കൂടാതെ സുപ്രീംകോടതി വിധി ഉള്ളതു കൊണ്ട് അത് റദ്ദ് ചെയ്യാൻ പറ്റുകയുമില്ല.
താൻ മിച്ച ഭൂമി കയ്യേറുകയോ തിരിമറി ചെയ്യുകയോ കൈവശം വയ്ക്കുകയോ ഒന്നും ഇതുവരെ ചെയ്തിട്ടില്ല. ലാൻഡ് ബോർഡിന്റെ തീരുമാനത്തെ സ്വാധീനിക്കുന്ന വിധത്തിലാണ് ഇപ്പോൾ വാർത്തകൾ വന്നുകൊണ്ടിരിക്കുന്നതെന്നും ജോർജ്ജ് എം തോമസ് പറഞ്ഞു.
വാർത്തകൾ പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങൾ ഒന്നും തന്നെ തന്റെ ഭാഗം കേൾക്കാൻ പോലും ഇതുവരെ തയ്യാറായിട്ടില്ലെന്നും ഇപ്പോൾ മറുപടിയുമായി വന്നത് തന്റെ പാർട്ടിയുടെ അറിവോടും സമ്മതത്തോടെയുമാണെന്നും മുൻ എം.എൽ.എ. ജോർജ് എം തോമസ് പറഞ്ഞു.തന്റെ പിതാവിന്റെ പേരിൽ 29 ഏക്കർ ഭൂമി ഉണ്ടായിരുന്നു എന്നതായിരുന്നു ആദ്യത്തെ കരട് റിപ്പോർട്ടിൽ ലാൻഡ് ബോർഡ് ചൂണ്ടിക്കാണിച്ചിരുന്നത്.
പിന്നീട് കുമാരനല്ലൂരിലെ ഏഴര ഏക്കറും ജേഷ്ഠന്റെ പേരിൽ 1978ൽ പട്ടയം ലഭിച്ച
ആറ് ഏക്കർ ഭൂമിയും
1971ൽ അച്ഛനും അമ്മയും വാങ്ങിയ ഭൂമിയും എല്ലാം
ഈ 29 ഏക്കറിൽ കിഴിവ് ചെയ്യേണ്ട ഭൂമിയാണ്.
അങ്ങനെ കിഴിവ് ചെയ്താൽ പിന്നെ അവശേഷിക്കുന്നത് ഏതാണ്ട് അഞ്ചര ഏക്കർ ഭൂമി മാത്രമാണെന്നും
ജോർജ്ജ് എം തോമസ് വ്യക്തമാക്കി