Site icon CTV Online

പരിസ്ഥിതി ലോല മേഖല( ഈ എസ് എ) ജനവാസ മേഖലയും റവന്യൂ ഭൂമിയും തോട്ട ഭൂമിയും പൂർണമായി ഒഴിവാക്കണം തിരുവാമ്പാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി

കോടഞ്ചേരി: പരിസ്ഥിതി ലോല മേഖല (ഈ എസ് എ) പരിധിയിൽ നിന്ന് ജനവാസ മേഖലയും റവന്യൂ ഭൂമി കൃഷിഭൂമി തോട്ട ഭൂമിയും പൂർണ്ണമായി ഒഴിവാക്കി കൃഷി ഭൂമിയും വനഭൂമിയും വേർതിരിച്ച് വനഭൂമിയെ വനഭൂമിയായി മാത്രം തരംതിരിച്ച് ഇ എസ് എ പരിധി സീറോ പോയിൻറ് ആക്കി വനത്തിൽ മാത്രം നിലനിർത്തണമെന്ന് തിരുവമ്പാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രമേയത്തിലൂടെ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.

ഇ എസ് എ വിഷയത്തിലെ ശാശ്വത പരിഹാരവും മനുഷ്യ വന്യജീവി സംഘർഷം മലയോരമേഖലയിലെ കർഷകരുടെ പ്രശ്നങ്ങളെ കുറിച്ച് 2026 സെപ്റ്റംബർ 29 ആംതീയതി ചൊവ്വാഴ്ച മുഖ്യമന്ത്രി വി ഡി സതീശൻ, കൃഷിമന്ത്രി ടി സിദ്ധിക്ക്, റവന്യൂ മന്ത്രി കെ പി അനിൽകുമാർ വനംവകുപ്പ്മന്ത്രി ഷിബു ജോൺ, പ്രിയങ്ക ഗാന്ധി വാദ്ര എംപി, സി കെ കാസി എംഎൽഎ. എന്നിവർ പങ്കെടുക്കുന്ന കാർഷിക കോൺക്ലേവിന്റെ സ്വാഗതസംഘ രൂപീകരണം നാളെ 2026 സെപ്റ്റംബർ 19 ശനിയാഴ്ച വൈകുന്നേരം 3 30ന് കൃഷി വകുപ്പ് മന്ത്രി അഡ്വക്കേറ്റ് സിദ്ദിഖ് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ഉദ്ഘാടനം ചെയ്യും .

ഡിസിസി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ യോഗം ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജോബി ഇലന്തൂർ യോഗത്തിൽ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് മാരായ റോബർട്ട് നെല്ലിക്ക തെരുവിൽ, ടോമി കൊന്നക്കൽ, ജോസ് പൈക, സജി നിരവത്ത്, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് മാരായ വിൻസൻറ് വടക്കേമുറിയിൽ, സുന്ദരൻ എൻ പ്രണവം, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി മാരായ, ആൻറണി നിർവേലി ബേബി കോട്ടപ്പള്ളി, ടോമി ഇല്ല മുട്ടിൽ, ബാബുപട്ടരാട്, ജിജി എലുവാലുങ്കൽ, കമറുദ്ദീൻ അടിവാരം, തമ്പി പറ കണ്ടത്തിൽ, ചന്ദ്രൻ മങ്ങാട്ടു കുന്നേൽ, ലിസമ്മ തോമസ്, സലോമി സലീം, ബിനു പാലാത്തറ,നാസർ പി പി, സിജു പി എ, ഉണ്ണികൃഷ്ണൻ പി എന്നിവർ പ്രസംഗിച്ചു.

Exit mobile version