Site icon CTV Online

ചുരത്തിൽ കാർ തടഞ്ഞു കവർച്ച: ഒരാൾ കൂടി പിടിയിൽ

താമരശ്ശേരി∙ വയനാട് ചുരത്തിൽ കാർ തടഞ്ഞു നിർത്തി 68 ലക്ഷം രൂപ കവർച്ച ചെയ്ത സംഘത്തിലെ ഒരാൾ കൂടി പൊലീസ് പിടിയിലായി. തൃശൂർ മാള കുറ്റിപ്പുഴക്കാരൻ വീട്ടിൽ സിജിൽ (29) ആണ് അറസ്റ്റിലായത്. ഇതോടെ ഈ കേസിൽ പിടിയിലായവരുടെ എണ്ണം ഏഴായി. കോഴിക്കോട് റൂറൽ എസ്പിയുടെ സ്പെഷൽ സ്‌ക്വാഡാണ് മാളയിൽ നിന്നു സിജിലിനെ കസ്റ്റഡിയിൽ എടുത്തത്. താമരശ്ശേരി ഇൻസ്‌പെക്ടർ എ.സായുജ് കുമാർ അറസ്റ്റ് രേഖപ്പെടുത്തി.

താമരശ്ശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഡിസംബർ 13നാണ് സ്വർണം വാങ്ങാൻ മൈസുരുവിൽ നിന്നു കൊടുവള്ളിയിലേക്കു കാറിൽ വരികയായിരുന്ന മഹാരാഷ്ട്ര സ്വദേശി വിശാൽ ഭഗത് മട്‌കരിയെ ചുരം ഒൻപതാം വളവിനും എട്ടാം വളവിനും ഇടയിൽ രണ്ടു കാറുകളിലായി വന്ന സംഘം തടഞ്ഞു വാഹനത്തിന്റെ സൈഡ് ഗ്ലാസുകൾ ഇരുമ്പുപൈപ്പ് കൊണ്ട് അടിച്ചു തകർത്ത് 68 ലക്ഷം രൂപ കവർന്നത്

Exit mobile version