കോഴിക്കോട്, ഒളവണ്ണയിൽ വീട്ടമ്മയ്ക്ക് നേരെ കത്തികാണിച്ച് ഭീഷണി; 5 പവൻ മാല മോഷ്ടിച്ചു

കോഴിക്കോട് വീട്ടമ്മയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി സ്വർണ്ണമാല കവർന്നു. ഒളവണ്ണയിലാണ് സംഭവം. ചന്ദ്രശേഖരൻ നായരുടെ ഭാര്യ വിജയകുമാരിയുടെ കഴുത്തിൽ അണിഞ്ഞ അഞ്ച് പവന്‍റെ സ്വർണ മാലയാണ് കവർന്നത്. ഇന്ന് പുലർച്ചെ 5:50-ഓടെയാണ് മോഷണം.

കവർച്ച നടക്കുന്ന സമയം വീട്ടിൽ വിജയകുമാരി മാത്രമാണ് ഉണ്ടായിരുന്നത്. ഭർത്താവ് ചന്ദ്രശേഖരൻ വളർത്തുനായയുമായി പുറത്തേക്ക് പോയതായിരുന്നു. ഈ സമയം വീട്ടിലെത്തിയ മോഷ്‌ടാവ് കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ഇവരുടെ കഴുത്തിലുള്ള അഞ്ചുപവന്‍റെ സ്വർണമാല പൊട്ടിച്ചെടുക്കുകയായിരുന്നു.

നിലവിളി കേട്ട് വീട്ടിലെത്തിയ ഭർത്താവ് മോഷ്‌ടാവിനെ തടയാനുള്ള ശ്രമം നടത്തിയപ്പോൾ കത്തി വീശി. ഇതോടെ വിജയകുമാരിയുടെയും ഭർത്താവ് ചന്ദ്രശേഖരൻ നായരുടെയും കൈവിരലുകൾക്കും കൈക്കും സാരമായി മുറിവേൽക്കുകയും ചെയ്‌തു. റെയിൻ കോട്ടും മാസ്‌കും ധരിച്ചാണ് മോഷ്‌ടാവ് വീട്ടിൽഎത്തിയത് എന്നാണ് വിജയകുമാരി പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!