newsdesk
പേരാമ്പ്ര: ചെറുവണ്ണൂരില്‍ ജ്വല്ലറിയില്‍ മോഷണം. ചെറുവണ്ണൂരിലെ പവിത്രം എന്ന ജ്വല്ലറിയിലാണ് മോഷണം നടന്നത്.
250ഗ്രാം സ്വര്‍ണവും 6 കിലോ ഗ്രാം വെള്ളി ആഭരണങ്ങളും മോഷണം പോയി. ഇന്നലെ രാത്രി 11 മണിയ്ക്കും പുലര്‍ച്ചയ്ക്കുമിടയിലാണ് സംഭവം.
ഏകദേശം 15 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളാണ് മോഷണം പോയിരിക്കുന്നത്. ഭിത്തി തുരന്നാണ് ജ്വല്ലറിയില്‍ മോഷണം നടത്തിയിരിക്കുന്നത്. ചെറുവണ്ണൂര്‍ സ്വദേശിയായ വിനോദ് എന്നയാളുടെ ഉടമസ്ഥതയിലുള്ള കടയിലാണ് മോഷണം നടത്തിരിക്കുന്നത്. സംഭവത്തില്‍ മേപ്പയ്യൂര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.