Site icon CTV Online

കിടപ്പുമുറിയില്‍ യുവതി കുത്തേറ്റ് മരിച്ചനിലയിൽ

Web Desk

വീട്ടിലെ കിടപ്പുമുറിയില്‍ യുവതിയെ കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. പാലോട് പെരിങ്ങമല പറങ്കിമാം വിള നൗഫര്‍ മന്‍സില്‍ നാസില ബീഗം (42) ആണ് മരിച്ചത്. ഭര്‍ത്താവ് അബ്ദുല്‍ റഹീമിനെ കാണാനില്ല. വ്യാഴാഴ്ച രാവിലെ 7 മണിയോടെ നാസിലയുടെ കുടുംബവീട്ടില്‍ ആണ് സംഭവം.നാസിലയുടെ ഉമ്മ കിടപ്പുമുറിയിലെ കതക് തുറന്നു നോക്കിയപ്പോള്‍ ആണ് നാസില ബീഗത്തെ മരിച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പാലോട് പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. റൂറല്‍ എസ്പിയും സംഭവസ്ഥലത്തെത്തി.കൊലപാതക കാരണം കണ്ടെത്തുന്നതിന് അന്വേഷണം നടക്കുന്നു. തിരുവനന്തപുരം ചാക്ക ഐടിഐയിലെ ക്ലര്‍ക്ക് ആണ് റഹിം.

Exit mobile version