Site icon CTV Online

പാളം മുറിച്ചുകടക്കുന്നതിനിടെ ഇയര്‍ഫോണ്‍ ഉപയോഗം; ട്രെയിന്‍ തട്ടി യുവാവ് മരിച്ചു

Web Desk

മലപ്പുറം തിരൂരില്‍ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു. പ്രഭാത സവാരിക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. തിരൂര്‍ പരന്നേക്കാട് സ്വദേശി അജിത് കുമാര്‍ (24) ആണ് മരിച്ചത്. ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം.നടത്തത്തിനിറങ്ങിയ അജിത്കുമാര്‍ ഇയര്‍ഫോണ്‍ വച്ചുകൊണ്ടാണ് പാളം മുറിച്ചുകടന്നത്. ഇതാണ് അപകടത്തിന് കാരണമായതെന്ന് റെയില്‍വേ പൊലീസ് അറിയിച്ചു. ഗുഡ്‌സ് ട്രെയിനാണ് തട്ടിയത്. മൃതദേഹം മലപ്പുറം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Exit mobile version