Site icon CTV Online

നിപവൈറസ്; മുന്നൂരിൽ കേന്ദ്ര ആരോഗ്യ സംഘത്തിൻ്റെ നേതൃത്ത്വത്തിൽ സന്ദർശനം നടത്തി

Local News

നിപവൈറസ് സ്ഥിരീകരിച്ച ചാത്തമംഗലം പഞ്ചായത്തിലെ മുന്നൂരിൽ
കേന്ദ്ര ആരോഗ്യ സംഘത്തിൻ്റെ നേതൃത്ത്വത്തിൽ സന്ദർശനം നടത്തി.ഞായറാഴ്ച്ച വൈകീട്ട് മൂന്ന് മണിയോടെയാണ് സംഘം സന്ദർശനത്തിനെത്തിയത്. കോഴിക്കോട് ജില്ലാ ആരോഗ്യ വിഭാഗവും സംഘത്തിനൊപ്പം അനുഗമിച്ചു. നിപമരണം നടന്ന വീടിൻ്റെ പരിസരത്തെ വീടുകളിലും
കുട്ടിയുമായി സമ്പർക്കത്തിലുള്ളവരിൽ നിന്നും വിദഗ്ധ സംഘം പിവരങ്ങൾ ശേഖരിച്ചു.
പ്രശ്നത്തിൻ്റെ ഗുരുതര സാഹചര്യം കണക്കിലെടുത്ത് ചാത്തമംഗലം പഞ്ചായത്തിലെ ആരോഗ്യ വിഭാഗത്തിന് വേണ്ട നിർദ്ദേശങ്ങളും നൽകി.

മരിച്ച കുട്ടിയും വീട്ടുകാരും കഴിച്ചതായി കരുതുന്ന റമ്പൂട്ടാൻ മരത്തിൽ നിന്നും പഴങ്ങളും സംഘം ശേഖരിച്ചു. നാഷണൽ ഹെൽത്ത് മിഷനിലെ ഡോക്റ്റർ രവീന്ദ്രൻ, കോഴിക്കോട് അഡീഷണൽ DMO ഡോ: പീയൂഷ് നമ്പൂതിരി, ഡോ: അനുരാധാ നായനാർ, ഡോ: രഘു, എന്നിവരുടെ നേതൃത്വത്തിലാണ് സന്ദർശനം നടത്തിയത്. ചാത്തമംഗലം മെഡിക്കൽ ഓഫീസർ ഡോ: സുനിൽ, ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ ഗഫൂർ, ഗ്രാമ പഞ്ചായത്ത് അംഗം ഇ.പി.വൽസല തുടങ്ങിയവർ സംഘത്തെ അനുഗമിച്ചു

Exit mobile version