Site icon CTV Online

പേരാമ്പ്രയിലെ വിജയത്തിൽ കേരളത്തിൽ വർഗീയത വിലപോകില്ല എന്ന സന്ദേശമുണ്ട്; യുഡിഎഫ് വിജയത്തിൽ പ്രതികരണവുമായി പികെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: ചരിത്ര ഭൂരിപക്ഷം നേടിയത് സന്തോഷമാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറിയും നിയുക്ത മലപ്പുറം എംഎൽഎയുമായ പി കെ കുഞ്ഞാലിക്കുട്ടി. എൽഡിഎഫിന്റെ കൺവീനറെ അവരുടെ കോട്ടയിൽ തോൽപ്പിച്ചു. പേരാമ്പ്രയിൽ ഫാത്തിമ തഹ്‌ലിയയുടേത് വൻ വിജയമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

പേരാമ്പ്രയിലെ വിജയത്തിൽ നിന്നും കേരളത്തിൽ വർഗീയത വിലപോകില്ല എന്ന സന്ദേശമുണ്ടെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. തവനൂരിൽ വി എസ് ജോയി ജയിച്ചതിൽ അഭിമാനമുണ്ടെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ‘2008ന് ശേഷമുണ്ടായ മണ്ഡല പുനർനിർണയത്തിൽ എൽഡിഎഫിന് അനുകൂലമായാണ് മണ്ഡലങ്ങൾ പുനർനിർണയിച്ചത്. അങ്ങനെയുള്ള പരിതസ്ഥിതിയിൽ ഇങ്ങനൊരു തോൽവിയുണ്ടായത് രാഷ്ട്രീയ മാറ്റമാണ്.

പയ്യന്നൂരിലെ ഫലത്തിന് എന്ത് വിശദീകരണമാണ് നൽകാനുള്ളത്. 2001ൽ ഉള്ളത് പോലെ അല്ല, രാഷ്ട്രീയമായ അടിയൊഴുക്കാണ് ഇത്തവണ ഉണ്ടായത്’, പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Exit mobile version