
newsdesk
കേന്ദ്ര സഹകരണ മന്ത്രാലയത്തിനു കീഴിൽ കോഴിക്കോട് ആസ്ഥാനമായി പ്രവർത്തികുന്ന ദി അർബൻ കെയർ മൾട്ടി സ്റ്റേറ്റ് അഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ 9-ാമത് ബ്രാഞ്ചായ കെല്ലൂർ (അഞ്ചാം മൈൽ-മാനന്തവാടി , വയനാട് )ശാഖയുടെ ഉദ്ഘാടനം പ്രശസ്ത സിനിമാ സീരിയൽ താരം ശ്രീ കിഷോർ സത്യ നിർവ്വഹിച്ചു.
ചെയർമാൻ ഡോ. ഷഗിൽ കെ.ശ്രീധർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പത്മശ്രീ ചെറുവയൽ രാമനെ ശ്രീ കിഷോർ സത്യ ആദരിച്ചു. പനമരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് തോമസ് പാറക്കാലയിൽ , കെ.ടി. സുബൈർ( ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ) , ഷീമ മാനുവൽ ( പനമരം ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ) , ആഷിക് എം.കെ ( പനമരം ഗ്രാമ പഞ്ചായത്ത് മെമ്പർ ) , റംല മുഹമ്മദ് (വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് മെമ്പർ ) , മമ്മൂട്ടി കീപ്രത്ത് (IUML) , ജോസ് നിലമ്പനാട്ട് (INC ) , വിജയൻ കാരയ്ക്കാമല (BJP) , ഷംസുദ്ദീൻ .എൻ ( വ്യാപാരി വ്യവസായി ഏകോപന സമിതി ) എന്നിവർ സംസാരിച്ചു. രാജേഷ് T (Manager)സ്വാഗതവും സന്ദീപ് E K (Asst Manager) നന്ദിയും പറഞ്ഞു.