Site icon CTV Online

ടോക്യോ ഒളിമ്പിക്സിന് ഇന്ന് തുടക്കം

Web Desk

ടോക്യോ ഒളിമ്പിക്സിന് ഇന്ന് തുടക്കം. ആദ്യ ദിനമായ വെള്ളിയാഴ്ച ഇന്ത്യയ്ക്കായി അമ്പെയ്ത്തിൽ വനിതകളുടെ വ്യക്തിഗത റാങ്കിങ് റൗണ്ടിൽ ലോക ഒന്നാം നമ്പർ താരം ദീപിക കുമാരി, പുരുഷൻമാരുടെ വ്യക്തിഗത റാങ്കിങ് റൗണ്ടിൽ അതാനു ദാസ് എന്നിവർ ഇറങ്ങും. യുമെനോഷിമ റാങ്കിങ് ഫീൽഡിലാണ് മത്സരങ്ങൾ. പവിൻ യയാദവ്, തരുൺദീപ് റായ് എന്നിവരാണ് ഇന്ന് അമ്പെയ്ത്തിൽ പങ്കെടുക്കുന്ന മറ്റ് ഇന്ത്യൻ താരങ്ങൾ.

ഇത്തവണ കാണികൾക്ക്‌ അനുമതിയില്ല. ടെലിവിഷനിലാണ്‌ മേളക്കാഴ്‌ചകൾ. ഉദ്‌ഘാടനച്ചടങ്ങിലെ മാർച്ച്‌ പാസ്‌റ്റിൽ കുറച്ച്‌ താരങ്ങൾ മാത്രം പങ്കെടുക്കും .ഇന്ത്യൻ സമയം വൈകിട്ട് നാലിന് ജാപ്പാനീസ് ചക്രവർത്തി നാറുഹിറ്റോ ഉദ്‌ഘാടനം നിർവഹിക്കും. ആഗസ്‌ത്‌ എട്ടിനാണ്‌ സമാപനം. കഴിഞ്ഞ ജൂലൈയിൽ നടക്കേണ്ടത്‌ കോവിഡ്‌ കാരണം ഒരുവർഷം വൈകി.കോവിഡ്‌ കാരണം നിരവധി താരങ്ങളും ചില രാജ്യങ്ങളും വിട്ടുനിൽക്കുന്നു. റദ്ദാക്കാൻവരെ ആലോചിച്ചെങ്കിലും രാജ്യാന്തര ഒളിമ്പിക്‌ സമിതിയും (ഐഒസി) ജപ്പാൻ സർക്കാരും ഉറച്ചുനിന്നതോടെ ടോക്യോ ഉണർന്നു.ഒമ്പതു മലയാളിതാരങ്ങളും ഉൾപ്പെടെ ഇന്ത്യക്ക്‌ 127 കായികതാരങ്ങളുണ്ട്‌.

Exit mobile version