Site icon CTV Online

നിപ ബാധിച്ച യുവാവിന്റെ പരിശോധന ഫലം നെഗറ്റീവ്; രോഗി വെന്റിലേറ്ററിൽ തുടരും

കോഴിക്കോട്: നിപ സ്ഥിരീകരിച്ച് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന രോഗിയുടെ പരിശോധനാഫലം നെഗറ്റീവായി. കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് നിപ വൈറസ് ബാധയില്ലെന്ന സൂചന ലഭിച്ചത്.

എന്നാൽ അന്തിമ സ്ഥിരീകരണത്തിനായി രോഗിയുടെ സാമ്പിൾ പൂണെയിലെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്കായി അയക്കും. ഇക്കഴിഞ്ഞ പത്താം തീയതിയാണ് രാമനാട്ടുകര സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചത്.

അതേസമയം, നിപ പരിശോധനാഫലം നെഗറ്റീവായെങ്കിലും രോഗിയുടെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയില്ല. ഗുരുതരാവസ്ഥയിൽ തുടരുന്ന രോഗി ഇപ്പോഴും വെന്റിലേറ്ററിലാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

Exit mobile version