
newsdesk
കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് സ്വര്ണവിലയില് നേരിയ വര്ധനവ്. ഒരു പവന് സ്വര്ണത്തിന് 160 രൂപയാണ് വര്ധിച്ചത്. 1,08,280 രൂപയാണ് വിപണിവില. ഒരു ഗ്രാം സ്വര്ണത്തിന് 20 രൂപയാണ് വര്ധിച്ചത്. 13,535 രൂപയാണ് വിപണിവില.
സ്വര്ണനിരക്കില് നേരിയ വര്ധനവാണ് ഉണ്ടായിരിക്കുന്നത് എങ്കിലും 1,10,000 ത്തിന് താഴെ നില്ക്കുന്നത് ഒരു ആശ്വാസമാണ്. അതേസമയം, ആഗോളതലത്തില് സ്വര്ണവില അടുത്ത രണ്ട് വര്ഷത്തിനുള്ളില് സര്വകാല റെക്കോര്ഡുകള് ഭേദിച്ച് കുതിച്ചുയരാന് സാധ്യതയെന്നാണ് പ്രമുഖ നിക്ഷേപകരുടെയും ധനകാര്യ വിദഗ്ധരുടെയും വിലയിരുത്തല്.
കഴിഞ്ഞ ഒരാഴ്ചയായി സ്വര്ണവില കുറയുകയാണ്. പവന് 2400രൂപയുടെ ഇടിവാണ് ഒരാഴ്ചയ്ക്കിടെയുണ്ടായത്.
