Site icon CTV Online

പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ട് മുങ്ങി മരിച്ചു

Web Desk

നാദാപുരം കടവത്തൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ട് മുങ്ങി മരിച്ചു. അപകടത്തില്‍പ്പെട്ട മറ്റൊരു വിദ്യാര്‍ത്ഥിയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. പെരിങ്ങത്തൂര്‍ എന്‍ എ എം ഹയര്‍ സെക്കന്ററി സ്കൂള്‍ പ്ലസ് ടു വിദ്യാര്‍ത്ഥി അണിയാരം ബാബാച്ചി റോഡില്‍ കോണൂന്നുമ്മല്‍ മുബഷീറാണ് (17) മരിച്ചത്.

ആറ്റുപുറത്തെ എസി കെട്ടിടനടുത്ത് വെച്ച്‌ വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. ഫയര്‍ ആന്‍്റ് റെസ്ക്യു ഫോഴ്സും പരിസരവാസികളും ഏറെ നേരം തിരച്ചില്‍ നടത്തിയെങ്കിലും മുബഷീറിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് വാണിമേലില്‍ നിന്ന് എത്തിയ പ്രത്യേക മുങ്ങല്‍ വിദഗ്ദരും നാദാപുരം ജനകീയ ദുരന്ത നിവാരണ സേനയിലെ അംഗങ്ങളും രാത്രി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തുന്നത്.

Exit mobile version