
WebDesk
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തോട്ടുമുക്കം യൂനിറ്റും ഐ ആർ ഇ സംസ്ഥാന അസോസിയേഷനും സംയുകതമായി തോട്ടുമുക്കത്ത് സംഘടിപ്പിച്ച സംസ്ഥാന വടം വലി ചാമ്പ്യൻഷിപ്പ് സമാപിച്ചു.
കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും 38 ഓളം ടീമുകൾ പങ്കെടുത്ത വാശിയേറിയ മത്സരത്തിൽ
ഷാഡോസ് കരിയോട് പാലക്കാടിനെ പരാജയപ്പെടുത്തി JRP അഡ്മാസ് മുക്കം ജേതാക്കളായി .ഗ്രാൻ്റ് സ്റ്റാർ പുളിക്കൽ മലപ്പുറം, അവാന വെള്ളച്ചിമൂല വയനാട് എന്നിവർ മൂന്നും നാലും സ്ഥാനങ്ങൾ കരസ്ഥമാക്കി.
തോട്ടുമുക്കം എസ് എൻ ഡി പി ഗ്രൗണ്ടിൽ പ്രത്യേകം സജ്ജമാക്കിയ ഫ്ളഡ് ലൈറ്റ് സ്റ്റേഡിയത്തിൽ നടത്തിയ മത്സരങ്ങൾ കാണാൻ ആയിരക്കണിന് കായികപ്രേമികൾ എത്തിയിരുന്നു
കേരള സ്പോർട്സ് കൌൺസിൽ പ്രസിഡണ്ടും മുൻ ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റനുമായ യു ഷറഫലി വടം വലി ഉത്ഘാടനം ചെയ്തു .
ഗ്രാമപ്രദേശങ്ങളിലെ കായിക താരങ്ങളെ കണ്ടെത്തി അവർക്ക് പരിശീലനം നൽകുന്ന പദ്ധതിനടപ്പിലാക്കുകയാണ് തങ്ങളുടെ ഉദ്ദേശം .
ഓരോ നാട്ടിലെയും തനതായ മത്സര ഇനങ്ങളിൽ വളർന്നു വരുന്ന താരങ്ങളെ കണ്ടെത്തി അവരുടെ വിദ്യാഭ്യാസത്തോടൊപ്പം ആധുനിക രീതിയിലുള്ള പരിശീലനം നൽകുന്ന പദ്ധതികളും ഉടൻ കൊണ്ടുവരുമെന്നും മൂന്നു നാലു വർഷത്തിനുള്ളിൽ തന്നെ കായിക രംഗത് അഭിരുചിയുള്ള കുട്ടികൾക്ക് അവരുടെ കായിക ശേഷി വർധിപ്പിക്കുന്നതിന് ഉള്ള സൗകര്യങ്ങൾ ഉണ്ടാകുമെന്നും ഷറഫലി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
ഒ .എ ബെന്നി അധ്യക്ഷൻ ആയ ചടങ്ങിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി ബാപ്പുഹാജി മുഖ്യാതിഥി ആയി.വാർഡ് മെമ്പർ സിജി ബൈജു ,ഷിജോ ആന്റണി
മുജീബ് റഹ്മാൻ ,ബാബു കണ്ണൂർ,സന്തോഷ് സെബാസ്റ്റ്യൻ ,ജോർജ് പിജെ എന്നിവർ സംസാരിച്ചു.
ചടങ്ങിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച അർച്ചന സാജു (ദേശീയ ബോക്സിങ് സ്വർണ്ണ മെഡൽ )
റഫീഖ് തോട്ടുമുക്കം (കയാക്കിങ് സംസ്ഥാന അവാർഡ് )അഞ്ജലി കെ എസ് (ജില്ലാ ബോക്സിങ് രണ്ടാം സ്ഥാനം)എന്നിവരെ ആദരിച്ചു .
ചാമ്പ്യൻഷിപ്പിനോടനുബന്ധിച്ചു വാദ്യ മേളങ്ങളുടെ അകമ്പടിയോടെ വർണാഭമായ ഘോഷയാത്രയും നടന്നു .പള്ളിത്താഴെ നിന്നും ആരംഭിച്ച ഘോഷയാത്ര തോട്ടുമുക്കം എസ് എൻ ഡി പി ഗ്രൗണ്ടിൽ സമാപിച്ചു .ജുബിൻ ജോസഫ് ,സുനിൽ കെ ,നിതിൻ ഡോമി ,എന്നിവർ ഘോഷയാത്രക്ക് നേതൃത്വം നൽകി
