newsdesk
കോഴിക്കോട്: സംസ്ഥാനത്ത് ഇന്നലെ 11,438 പനിബാധിതരെന്ന് ആരോഗ്യവകുപ്പിന്റെ കണക്ക്. പനി ബാധിച്ച് ഇന്നലെ മൂന്നുപേർ മരിച്ചു. ഏറ്റവും കൂടുതൽ രോഗികളുള്ളത് മലപ്പുറം ജില്ലയിലാണ്. ജൂലൈ മാസം ഇതുവരെ ചികിത്സ തേടിയത് 50,000ത്തിലധികം രോഗികളെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
ജൂലൈ മാസത്തിൽ പനിബാധിതരുടെ എണ്ണം വർധിക്കുമെന്നത് ആരോഗ്യവകുപ്പ് നേരത്തെ വിലയിരുത്തിയിരുന്നു. തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട് ജില്ലകളിലും ആയിരത്തിലധികം രോഗികളുണ്ട്. ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങളും വർധിച്ചുവരുന്ന സാഹചര്യമാണ് സംസ്ഥാനത്തുള്ളത്.