Site icon CTV Online

കൊതുകാണ് പ്രധാന വില്ലന്‍; മലേറിയ പ്രതിരോധ മാര്‍ഗങ്ങള്‍ എന്തെല്ലാം എന്നറിയാം

മുക്കം : മഴക്കാലമായതോടെ കോഴിക്കോട് ജില്ലയില്‍ വിവിധ രോഗങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. സാധാരണയുണ്ടാകുന്ന പനി കൂടാതെ കഴിഞ്ഞ ദിവസങ്ങളിലാണ് നിപ, ഷിഗല്ല തുടങ്ങിയ രോഗങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടാന്‍ തുടങ്ങിയത്. നിലവില്‍ ഇതാ തിക്കോടിയില്‍ അടക്കം മലേറിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ് ആരോഗ്യ വകുപ്പ്.

ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മലേറിയ എന്താണെന്നതിനെക്കുറിച്ചും പ്രതിരോധ മാര്‍ഗങ്ങളും അറിയാം

എന്താണ് മലേറിയ?

പെണ്‍ അനോഫിലിസ് കൊതുകുകള്‍ വഴി പകരുന്ന പ്ലാസ്‌മോഡിയം (ജഹമാെീറശൗാ) മൂലമുണ്ടാകുന്ന മാരകമായ ഒരു അണുബാധയാണ് മലേറിയ. യഥാസമയത്ത് ചികിത്സിച്ചില്ലെങ്കില്‍ ഇത് ജീവന് തന്നെ ഭീഷണിയാകാം. കൊതുക് നിവാരണവും രോഗപ്രതിരോധ മരുന്നുകളുമാണ് പ്രധാന പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ രോഗാണുവാഹകരായ പെണ്‍ അനോഫിലിസ് കൊതുകുകള്‍ കടിക്കുമ്പോള്‍, അവയുടെ ഉമിനീരിലുള്ള പ്ലാസ്‌മോഡിയം പരാന്നഭോജികള്‍ മനുഷ്യരക്തത്തിലേക്ക് പ്രവേശിക്കുന്നു.

ലക്ഷണങ്ങള്‍ എന്തെല്ലാം?

കടുത്ത പനിയും വിറയലും

വേദന : കഠിനമായ തലവേദന, പേശി വേദന, സന്ധി വേദന.

ദഹന പ്രശ്‌നങ്ങള്‍ : ഓക്കാനം, ഛര്‍ദ്ദി, വയറുവേദന, വയറിളക്കം

അസ്വസ്ഥത : അമിതമായ ക്ഷീണം, ബലഹീനത, വിശപ്പില്ലായ്മ.

വൈറല്‍ പനി, ഡെങ്കിപ്പനി എന്നിവയ്ക്ക് ഉണ്ടാകുന്നതുപോലെ ശക്തമായ പനിയും തലവേദനയും ശരീരവേദനയും ആണ് ആദ്യലക്ഷണങ്ങള്‍. അതുപോലെതന്നെ മലേറിയയുടെ രോഗാണുക്കളില്‍ പ്ലാസ്മോഡിയം മലേറിയ, പ്ലാസ്മോഡിയം ഫാല്‍സിപാറം എന്നിവയില്‍ ഏതു മൂലമാണ് പനി ഉണ്ടാവുന്നത് എന്നതനുസരിച്ച് ലക്ഷണങ്ങളില്‍ മാറ്റങ്ങളും കണ്ടുവരുന്നുണ്ട്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കൊതുകുകള്‍ കൂടുതലുള്ള സ്ഥലങ്ങളിലേക്ക് പോകാതിരിക്കുക എന്നതാണ് മലേറിയ വരാതിരിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം.

കിടക്കുമ്പോള്‍ കൊതുക് വലകള്‍ ഉപയോഗിക്കുക

കൊതുക് നിവാരണ ലായനികള്‍ ഉപയോഗിക്കുക.

വീടിന് ചുറ്റും വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കുക.

വീടിന്റെ ജനലുകളും വാതിലുകളും എയര്‍ഹോളുകളും കൊതുകുവല ഉപയോഗിച്ച് മറയ്ക്കുക.

ശരീരം മുഴുവന്‍ പൊതിയുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുക.

വാതിലും ജനലുമെല്ലാം നെറ്റ് അടിച്ച് സുരക്ഷിതമാക്കാനും ശരീരത്ത് ഇന്‍സെക്ട് റെപ്പല്ലന്റുകള്‍ പുരട്ടാനും ശ്രദ്ധിക്കണം.

കുട്ടികള്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, ഗര്‍ഭസ്ഥസിശുക്കള്‍ എന്നിവരില്‍ രോ?ഗസാധ്യത കൂടുതലാണ്. അതിനാല്‍, കൊതുകുകള്‍ ഉള്ളിടത്ത് പുറത്തിറങ്ങുമ്പോള്‍ മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധിക്കുക.

Exit mobile version