Site icon CTV Online

ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ടു; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു

Web Desk

പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് പതിനെട്ടുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ശ്രീകൃഷ്ണപുരം കുളക്കാട്ടുകുറിശി മുണ്ടൂർ സ്വദേശി സുധീഷാണ് അറസ്റ്റിലായത്. ഇൻസ്റ്റാഗ്രാം വഴിയാണ് സുധീഷ് പെൺകുട്ടിയെ പരിചയപ്പെട്ടത്. ഇന്നലെ പെൺകുട്ടിയെ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോവുകയായിരുന്നെന്നാണ് വിവരം. പിന്നീടാണ് പെൺകുട്ടി പീഡിപ്പിക്കപ്പെട്ടെന്ന വിവരം പുറത്തറിയുന്നത്. ഇതോടെ കുടുംബം പൊലീസിനെ ബന്ധപ്പെട്ടു. പ്രതിയെ ഇന്നലെ രാത്രി 9.40 ഓടെ തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും.

Exit mobile version