Site icon CTV Online

ബസിന് സൈഡ് കൊടുക്കുന്നതിനിടെ ലോറി നിയന്ത്രണം വിട്ട് മതിലിലിടിച്ച് മതിൽ തകർന്നു

Local News

കക്കാടംപൊയിലിലെ മത്സ്യ സംസ്കരണ ഫാക്ടറിയിലേക്ക് സാധനങ്ങളുമായി പോവുകയായിരുന്ന ലോറി വീടിൻ്റെ മതിലിലിടിച്ചാണ് മതിൽ തകർന്നത്. കാരശ്ശേരി പഞ്ചായത്തിലെ കളരിക്കണ്ടിയിൽ വ്യാഴാഴ്ച രാവിലെ 7.15 ഓടെയാണ് സംഭവം. മത്സ്യ സംസ്കരണ ഫാക്ടറിയിലേയ്ക്ക് പോവുന്ന വഴി ബസിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് മതിലിലിടിക്കുകയായിരുന്നു. ഇതോടെ കളരിക്കണ്ടി ശില്പയിൽ ഗോപാലന്റെ വീടിന്റെ മതിൽ തകർന്നു. വീടിൻ്റെ മുറ്റത്തേക്ക് കല്ല് തെറിച്ചു വീണങ്കിലും ഈ സമയത്ത് ആരും ഇല്ലാതിരുന്നതും വലിയ അപകടമൊഴിവാകാൻ കാരണമായി. ഈ ഭാഗത്ത് റോഡിന്റെ ഡ്രൈനേജിന് കോണ്ക്രീറ്റ് സ്ളാബ് ഇല്ലാത്തത് വലിയ അപകടത്തിന് വഴി ഒരുക്കുന്നതായി നാട്ടുകാർ പറയുന്നു. റോഡിൽ കാൽനടക്കാർക്കുൾപ്പെടെ സ്ഥലം ഇല്ലാത്തതും ആകെയുള്ള കുറഞ്ഞ സ്ഥലത്ത് പുല്ല് വളർന്നതും ഡ്രൈവർമാർക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി ഡ്രൈവർമാരും പറയുന്നു.

Exit mobile version