ഗവിയിൽ കെ.എഫ് .ഡി.സി ടവറിൽ കയറി ഭീഷണി മുഴക്കിയയാളെ താഴെയിറക്കി ; ജോലി ചെയ്യാൻ അനുവദിക്കുന്നില്ല എന്നാരോപിച്ചാണ് വർഗീസ് ടവറിൽ കയറി ജീവനൊടുക്കുമെന്ന് ഭീഷണി മുഴക്കിയത്.

newsdesk

പത്തനംതിട്ട: ഗവിയിൽ കെ.എഫ് .ഡി.സി ടവറിൽ കയറി ഭീഷണി മുഴക്കിയയാളെ താഴെയിറക്കി. ഗൈഡ് ആയ വർഗീസ് രാജിനെയാണ് സീതത്തോട് ഫയർഫോഴ്സും മൂഴിയാർ പോലീസും സ്ഥലത്തെത്തി അനുനയിപ്പിച്ച് താഴെ ഇറക്കിയത്. ജോലി ചെയ്യാൻ അനുവദിക്കുന്നില്ല എന്നാരോപിച്ചാണ് വർഗീസ് ടവറിൽ കയറി ജീവനൊടുക്കുമെന്ന് ഭീഷണി മുഴക്കിയത്.

വർഗീസും കെ.എഫ് .ഡി.സിയിലെ ചില ഉദ്യോഗസ്ഥരും തമ്മിൽ കുറച്ചു ദിവസങ്ങൾ മുൻപ് പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇതിനുപിന്നാലെ വർഗീസിന്റെ പരാതിയിൽ രണ്ട് ഉദ്യോഗസ്ഥർ അന്വേഷണ വിധേയമായി സസ്പെൻഷനിലാണ്. സംഘർഷത്തിൽ ആശുപത്രിയിലായിരുന്ന വർഗീസ് തിരികെ ജോലിയിൽ എത്തിയപ്പോൾ കെ.എഫ് .ഡി.സി മാനേജർ വിശദീകരണം ചോദിച്ചു. എന്നാൽ ഇതില്ലാതെ തന്നെ ജോലിയിൽ പ്രവേശിപ്പിക്കണമെന്നായിരുന്നു വർഗീസിന്റെ ആവശ്യം.

error: Content is protected !!