
Local News
ഒരാഴ്ച്ചയായി കാണാതായ വീട്ടമ്മയെ കണ്ടെത്തി. കോടഞ്ചേരി തെയ്യപ്പാറ തേവർമല വേങ്ങത്താനത്ത് ഏലിയാമ്മ (78) എന്ന വീട്ടമ്മയെയാണ് കണ്ടെത്തിയത്. നാട്ടുകാരും പോലീസും സന്നദ്ധ പ്രവർത്തകരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് അവശനിലയിൽ വൃദ്ധയെ കണ്ടെത്തിയത് . തേവർമല കടുവപൊത്തിനു സമീപത്തു നിന്നാണ് ഇവരെ സന്നദ്ധ പ്രവർത്തകർ രക്ഷിച്ചത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
