
newsdesk
കോഴിക്കോട്: സംസ്ഥാനത്ത് രാവിലെ വൻ ഇടിവ് രേഖപ്പെടുത്തിയ സ്വർണവില മണിക്കൂറുകൾക്കകം വീണ്ടും ഉയർന്നു. ഗ്രാമിന് 175 രൂപയും പവന് 1,400 രൂപയും വർധിച്ചതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 13,020 രൂപയായും ഒരു പവന്റെ വില 1,04,160 രൂപയായും ഉയർന്നു.
ഇന്ന് രാവിലെ സ്വർണവിലയിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയിരുന്നത്. ഗ്രാമിന് 165 രൂപ കുറഞ്ഞ് 12,845 രൂപയായും പവന് 1,320 രൂപ കുറഞ്ഞ് 1,02,760 രൂപയായും വില എത്തിയിരുന്നു.
18 കാരറ്റ് സ്വർണത്തിനും വർധന രേഖപ്പെടുത്തി. പവന് 1,160 രൂപ ഉയർന്ന് 85,640 രൂപയായപ്പോൾ ഗ്രാമിന്റെ വില 10,705 രൂപയായി.
