Site icon CTV Online

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചു; 62കാരൻ അറസ്റ്റില്‍

Web Desk

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച 62 വയസ്സുകാരൻ അറസ്റ്റില്‍. നെടുമ്പന ഐശ്യര്യ ഭവനം വീട്ടില്‍ എന്‍.രവീന്ദ്രനെയാണ് (62) അറസ്റ്റ് ചെയ്തത്. കൊല്ലത്തെ പ്രമുഖ ദേശസല്‍കൃത ബാങ്കില്‍ നിന്ന് വിരമിച്ച ഇയാള്‍ ബാങ്കിലെ താല്‍ക്കാലിക ജീവനക്കാരിയായ മുപ്പത്തിനാലുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

Exit mobile version