Site icon CTV Online

മകൻ്റെ സ്കൂൾ വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ ; അച്ഛൻ അറസ്റ്റിൽ

Web Desk

ചെന്നൈയിൽ ആറാംക്ലാസുകാരന്റെ സ്‌കൂളിലെ വാട്‌സാപ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോകള്‍ അയച്ച അച്ഛന്‍ അറസ്റ്റില്‍. കുട്ടിയുടെ അച്ഛൻ്റെ നമ്പറിൽ നിന്ന് തുടരെ തുടരെ അശ്ലീല വീഡിയോകള്‍ ഗ്രൂപ്പിലേക്ക് പങ്കുവയ്ക്കപ്പെട്ടതോടെ മറ്റു രക്ഷിതാക്കള്‍ സ്‌കൂള്‍ അധികൃതരെ സമീപിച്ചു. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ആവഡി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അതേസമയം, ഇത് അബദ്ധത്തില്‍ സംഭവിച്ചതാണെന്നും ആ സമയത്ത് താന്‍ മദ്യലഹരിയിലായിരുന്നുവെന്നും സുഹൃത്തുക്കളുടെ വാട്സാപ് ഗ്രൂപ്പിലേക്കാണ് വീഡിയോ അയയ്ക്കാന്‍ ഉദ്ദേശിച്ചതെന്നുമാണ് പ്രതിയുടെ മൊഴിയെന്ന് പൊലീസ് പറഞ്ഞു.

Exit mobile version