Site icon CTV Online

മുത്തശ്ശി തന്ന പോക്കറ്റ് മണി അച്ഛന്‍ കടം വാങ്ങി, പണം തിരികെ വാങ്ങാന്‍ സഹായം ചോദിച്ച്‌ മകന്‍ പൊലീസ് സ്റ്റേഷനില്‍


WebDesk

കടം വാങ്ങിയ 300 രൂപ അച്ഛന്റെ കൈയില്‍ നിന്ന് തിരികെ വാങ്ങാന്‍ സഹായിക്കണമെന്ന അപേക്ഷയുമായി മകന്‍ പൊലീസ് സ്റ്റേഷനില്‍.മുത്തശ്ശി നല്‍കിയ പോക്കറ്റ് മണി അച്ഛന്‍ കടമായി വാങ്ങിയെന്നും ചോദിച്ചിട്ടും തിരിച്ചുകൊടുത്തില്ലെന്നുമാണ് 9-ാം ക്ലാസുകാരന്റെ പരാതി. പൊലീസ് ഇടപെട്ട് പണം തിരികെവാങ്ങിത്തരണമെന്നാണ് കുട്ടിയുടെ ആവശ്യം.
നടന്‍ വിജയിന്റെ സിനിമയ്ക്കു ടിക്കറ്റെടുക്കാനാണ് പണം വേണ്ടത്. അച്ഛന്റെ കൈയില്‍ നിന്ന് പണം കിട്ടാന്‍ പൊലീസ് ഇടപെട്ടാല്‍ നടക്കുമെന്ന കൂട്ടുകാരുടെ ഉപദേശം കേട്ടാണ് കുട്ടി സ്റ്റേഷനിലെത്തിയത്. നെടുങ്കണ്ടം സ്റ്റേഷനിലെ ഫ്രണ്ട് ഓഫിസില്‍ എത്തി പരാതി പറയുകയായിരുന്നു.
”അച്ഛന്‍ പാവമാണ്, സ്റ്റേഷനിലേക്കു വിളിക്കേണ്ട. എങ്ങനെയെങ്കിലും പൈസ വാങ്ങിത്തന്നാല്‍ മതി”, എന്നാണ് കുട്ടി പൊലീസുകാരോട് പറഞ്ഞത്. പൊലീസ് അച്ഛനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്വിച്ച്‌ ഓഫ് ആയതിനാല്‍ ലഭിച്ചില്ല. പ്രശ്നം പരിഹരിക്കാമെന്ന് വാഗ്ദാനം ചെയ്ത് കുട്ടിയെ പറഞ്ഞയക്കുകയായിരുന്നു.

Exit mobile version