Site icon CTV Online

ശക്തമായ മഴയെ തുടർന്ന് റോഡിൻ്റെ അരിക് ഇടിഞ്ഞു വീണു

Local News

ശക്തമായ മഴയെ തുടർന്ന് റോഡിൻ്റെ അരിക് ഇടിഞ്ഞുവീണു.മാവൂർ കണ്ണി പറമ്പ് റോഡിൽ പള്ളിയോൾ മേച്ചേരി താഴത്താണ് നാല് മീറ്ററോളം ഉയരത്തിലുള്ള റോഡിൻ്റെ അരിക് ഇടിഞ്ഞത് .
വെള്ളിയാഴ്ച്ച രാത്രിയിലാണ് സംഭവം. കുന്ദമംഗലത്തേക്കുള്ള ബസുകളടക്കം നിരവധി വാഹനങ്ങളാണ് ഈ റോഡിലൂടെ കടന്നുപോകുന്നത്.റോഡരുക് ഇടിഞ്ഞതോടെ വലിയ അപകട ഭീഷണിയാണ് ഉയർത്തുന്നത്.
പരിസരവാസികളുടെ നേത്യത്ത്വത്തിൽ കല്ലും മറ്റും വെച്ച് അപകടമുന്നറിയിപ്പു നൽകിയിട്ടുണ്ട് .
ഏതാനും വർഷം മുമ്പാണ് മാവൂർ കണ്ണി പറമ്പ് റോഡ് ഉയർത്തി നവീകരിച്ചത് .

Exit mobile version