Site icon CTV Online

ഇരു വഴിഞ്ഞി പുഴയിൽ ഒഴുക്കിൽ പെട്ട ടൂറിസ്റ്റ് ഗൈഡിൻ്റെ മൃതദേഹം കണ്ടെടുത്തു. മൃതദേഹം കണ്ടെത്തിയത് മൂന്നാം ദിവസത്തെ തിരച്ചിലിനിടെ

തിരുവമ്പാടി:ആനക്കാംപൊയിൽ കാലൻപാറയിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മലപ്പുറം കീഴിശ്ശേരി സ്വദേശി ഷിബിലിയുടെ (21) മൃതദേഹം കണ്ടെത്തി. കഴിഞ്ഞദിവസം സുഹൃത്തുക്കളെ രക്ഷിക്കാൻ പുഴയിലേക്ക് ചാടിയ ഷിബിലി ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു.

ബെംഗളൂരുവിൽ നിന്നും വിനോദയാത്രയ്ക്കായി എത്തിയ 11 അംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്. കാലൻപാറയിലെ പുഴയിൽ ഒഴുക്കിൽപ്പെട്ട കൂടെയുണ്ടായിരുന്നവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ഷിബിലി ഒഴുക്കിൽപ്പെട്ടത്.വയനാട് കേന്ദ്രീകരിച്ചുള്ള വിനോദ സഞ്ചാര കേന്ദ്രത്തിലെ ടൂറിസ്റ്റ് ഗൈഡ് ആയിരുന്നു ഷിബിൽ.

പ്രതികൂല കാലാവസ്ഥയും ശക്തമായ ഒഴുക്കും കാരണം തടസ്സപ്പെട്ട തിരച്ചിൽ ഇന്ന് പുനരാരംഭിക്കുകയായിരുന്നു.

മുക്കം അഗ്നിരക്ഷാ സേന, സ്കൂബ ഡൈവിങ് ടീം, പോലീസ്, , വിവിധ പ്രാദേശിക സന്നദ്ധ സംഘടനകളും, നാട്ടുകാരും ചേർന്ന് നടത്തിയ വിപുലമായ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്താനായത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം തുടർ നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.

Exit mobile version