Site icon CTV Online

അജ്ഞാത ജീവിയുടെ അക്രമത്തിൽ പശു കിടാവ് ചത്തു

WebDesk

ഇന്ന് പുലർച്ച ഉണ്ടായ അജ്ഞാത വന്യജീവിയുടെ ആക്രമണത്തിലാണ് കൂടരഞ്ഞി കക്കാടംപൊയിലിൽ പശുക്കുട്ടി ചത്തത്. കക്കാടംപൊയിൽ അങ്ങാടിക്കടുത്തു താമസിക്കുന്ന ബിജു എന്ന ആളുടെ പശുക്കിടാവാണ് ചത്തത്.പുലിയാണെന്നാണ് നാട്ടുകാരുടെ സംശയം .നേരത്തെയും പ്രദേശത്ത് പുലിയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട് . വളർത്തു നായയെ ഉൾപ്പെടെ കാണാതായ സംഭവവും ഇവിടെ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞദിവസം കടയടച്ച് വീട്ടിലേക്ക് പോകുന്ന ഒരു വ്യാപാരിക്കും അജ്ഞാത ജീവിയുടെ അക്രമം ഏറ്റിട്ടുണ്ട് .
രണ്ടുദിവസം മുമ്പും പുലിയുടെ സാന്നിധ്യം കണ്ടതായി നാട്ടുകാർ പറഞ്ഞു .നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥരെ എത്തി സ്ഥലംപരിശോധിക്കുകയും ചെയ്തു. വൈകുന്നേരങ്ങളിൽ പോലും പുറത്തിറങ്ങി നടക്കാൻ കഴിയാത്ത സാഹചര്യമാണ് ഇപ്പോൾ കക്കാടംപൊയിൽ ഉള്ളത് .വനം വകുപ്പ് ഉദ്യോഗസ്ഥർ വേണ്ട നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം

Exit mobile version