Site icon CTV Online

കിഴക്കൻ മലയോര മേഖലയിൽ ശക്തമായമഴ തുടരുന്നു ; ഇടിമിന്നലിൽ തെങ്ങുകൾ കത്തിനശിച്ചു

Local News

കിഴക്കൻ മലയോര മേഖലയിൽ ബുധനാഴ്ച ഉച്ചക്ക് ശേഷം ഉണ്ടായ മഴയിലാണ് കനത്ത വെള്ളക്കെട്ടും, നാശനഷ്ടങ്ങളും സംഭവിച്ചത് . മഴയെത്തുടർന്നുണ്ടായ ശക്തമായ ഇടിമിന്നലിൽ കൊടിയത്തൂർ പഞ്ചായത്തിലെ എട്ടാം വാർഡിൽ തെങ്ങുകൾ കത്തിനശിച്ചു. കെഎസ്ഇബി സബ് എഞ്ചിനീയർ ഗോതമ്പ് റോഡ് പാലത്തിങ്ങൽ ഷാനവാസിന്റെയും, അയൽവാസിയായ സുരേഷിന്റെയും വീട്ടിലെ തെങ്ങുകളാണ് ഇടിമിന്നലേറ്റ് കത്തിയത് . കൂടാതെ ഷാനവാസിന്റെ വീട്ടിലെ വയറിങ്ങുകളും ഇടിമിന്നലിൽ കത്തിനശിച്ചിട്ടുണ്ട്.

https://ctvonline.in/wp-content/uploads/2021/10/WhatsApp-Video-2021-10-20-at-5.01.10-PM.mp4

അതേസമയം തിരുവമ്പാടി അങ്ങാടിയിൽ കുരിശു പള്ളിക്കും ബസ്സ്റാൻഡിനും ഇടയിലുള്ള റോഡിലാണ് കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടത്. ഇതിലൂടെ വാഹനങ്ങൾ പോകുമ്പോൾ തൊട്ടടുത്ത കടകളിലേക്ക് വെള്ളം ഇരച്ചെത്തുന്ന അവസ്ഥയിലായിരുന്നു. വൈകുന്നേരത്തോടെ മഴയ്ക്ക് അൽപ്പം ശമനമായതോടെയാണ് വെള്ളക്കെട്ടിന് കുറവുണ്ടായത്. തിരുവമ്പാടി അങ്ങാടിയിൽ ഡ്രൈനേജുകൾ കാര്യക്ഷമമായി പ്രവർത്തിക്കാത്തതിനാൽ ഒരു മഴ പെയ്യുമ്പോഴേക്കും വെള്ളക്കെട്ട് രൂപപ്പെടുന്നത് പതിവാകുകയാണ്. ഇതിനു മുൻപ് പലപ്പോഴും കടകളിൽ വെള്ളം കയറി വ്യാപാരികൾക്ക് നാശനഷ്ടങ്ങളും സംഭവിച്ചിട്ടുണ്ട്.

Exit mobile version