Site icon CTV Online

ക്രിസ്മസ് പരീക്ഷ ഡിസംബർ 8ന് തുടങ്ങും; അവധി 18 മുതൽ

കോഴിക്കോട്: സംസ്ഥാനത്തെ സ്കൂളുകളിലെ ക്രിസ്മസ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ പരീക്ഷകൾ ഡിസംബർ 8ന് ആരംഭിച്ച് 17ന് അവസാനിക്കും. എൽ.പി വിഭാഗം വിദ്യാർഥികൾക്കുള്ള പരീക്ഷകൾ ഡിസംബർ 11 മുതൽ 17 വരെയാണ് ക്രമീകരിച്ചിരിക്കുന്നത്.

പരീക്ഷകൾ പൂർത്തിയായതിന് പിന്നാലെ ഡിസംബർ 18ന് സ്കൂളുകളിൽ ക്രിസ്മസ് ആഘോഷങ്ങൾ നടക്കും. ആഘോഷങ്ങൾക്കുശേഷം ക്രിസ്മസ് അവധിക്കായി സ്കൂളുകൾ അടയ്ക്കും.

അവധി കഴിഞ്ഞ് ഡിസംബർ 28ന് സ്കൂളുകൾ വീണ്ടും തുറന്ന് പ്രവർത്തനം ആരംഭിക്കും. ഇതോടെ ക്രിസ്മസ് ആഘോഷങ്ങൾക്കും അവധിക്കുമായി വിദ്യാർഥികൾക്ക് പത്ത് ദിവസത്തെ ഇടവേള ലഭിക്കും.

Exit mobile version