Site icon CTV Online

റോഡിൽ നിർത്തിയിട്ട കാർ കത്തി നശിച്ചു

Web Desk

മെഡിക്കൽ കോളജിനു സമീപം റോഡിൽ നിർത്തിയിട്ട കാർ കത്തിനശിച്ചു. ദേവഗിരി കോളേജ് റോഡിൽ നിർത്തിയിട്ട കാറാണ് ചൊവ്വാഴ്ച്ച രാവിലെ പത്തരയോടെ കത്തിയത്. പാലക്കോട്ടു വയൽ സ്വദേശി അക്ഷയ് ടോം അഗസ്റ്റിനടേ കാറാണ് കത്തിയത്.

ക്വോറന്ടിനിൽ കഴിയുകയായിരുന്ന അക്ഷയ് ആർ ടി പി സി ആർ ടെസ്റ്റിന് വേണ്ടിയാണ് മെഡിക്കൽ കോളേജിന് സമീപത്തെ ലാബിൽ എത്തിയത്. കാർ പാർക്ക് ചെയ്ത് ഇറങ്ങിയപ്പോഴാണ് മുന്നിലെ സൈഡ് സീറ്റിൽ നിന്ന് പുക ഉയരുന്നത് കണ്ടത്. ഷോർട് സർക്യൂട്ട് ആണെന്നാണ് പ്രാഥമിക നിഗമനം.
കാർ നിർത്തിയിടത്തു ആളുകൾ ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. വെള്ളിമാടുകുന്നു ഫയർ സ്റ്റേഷനിൽ നിന്നുള്ള അഗ്നിശമനസേനാംഗങ്ങൾ എത്തി തീയണച്ചു എങ്കിലും കാർ പൂർണമായി കത്തി നശിച്ചു.
അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ ഒ കെ അശോകൻ,കെ ടി രാജീവൻ, ജിതിൻ,ഷൈലേഷ് ,ലതീഷ്, റാഷിദ്
എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്.

Exit mobile version