Site icon CTV Online

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ടു ; കാമുകൻ പെൺകുട്ടിയുടെ അമ്മയുടെ എടിഎം കാർഡുമായി മുങ്ങി

Web Desk

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയുടെ വീട്ടിൽ നിന്ന് എ.ടി.എം. കാർഡ് മോഷ്ടിച്ച് പണം പിൻവലിച്ച യുവാവ് അറസ്റ്റിൽ. കോഴിക്കോട് തങ്ങൾസ് റോഡ് ചാപ്പയിൽ തലനാർതൊടുകയിൽ അറഫാ (19) നെയാണ് കസബ പോലീസ് അറസ്റ്റു ചെയ്തത്. മാത്തോട്ടം സ്വദേശിനിയായ പെൺകുട്ടിയുടെ അമ്മയുടെ എ.ടി.എം. കാർഡാണ് സൗഹൃദം നടിച്ച് വീട്ടിലെത്തിയ ഇയാൾ കൈക്കലാക്കിയത്. എ.ടി.എം. കാർഡ് സൂക്ഷിച്ച കവറിനുള്ളിലുണ്ടായിരുന്ന പിൻ നമ്പർ ഉപയോഗിച്ച് മൂന്ന് എ.ടി.എം. കൗണ്ടറുകളിൽ നിന്നായി 45,500 രൂപയാണ് ഇയാൾ കവർന്നത്.

Exit mobile version