Site icon CTV Online

“ഓർമ്മയിലെ പൊറ്റശ്ശേരി ” പുസ്‌തകം പ്രകാശനം ചെയ്തു

Local News

ജാഫർ കൈക്കലാടൻ രചിച്ച് ചങ്ക്സ് പൊറ്റശ്ശേരി പ്രസാധകരായ “ഓർമ്മയിലെ പൊറ്റശ്ശേരി ” എന്ന ചരിത്ര പുസ്തകം മാധ്യമം, മീഡിയവൺ എഡിറ്റർ ഒ. അബ്ദുറഹിമാൻ വാഗ്മിയും എഴുത്തുകാരനുമായ ഹമീദ് ചേന്നമംഗല്ലൂരിന് നൽകി പ്രകാശനം ചെയ്തു. മുക്കം മുൻസിപ്പൽ കൗൺസിലർ എം മധുമാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പി.ടി.കുഞ്ഞാലി പുസ്തക സമർപ്പണം നടത്തി. കൗൺസിലർമാരായ ഗഫൂർ മാസ്റ്റർ, റംല ഗഫൂർ , സജികുമാർ (ഡി എഫ് ഒ), ഒ ശരീഫിദ്ധീൻ തുടങ്ങി പൊറ്റശ്ശേരിയിലെ നിരവധി സാംസ്കാരിക പ്രമുഖർ സംബന്ധിച്ചു.

Exit mobile version