
Web Desk
പൊലീസ് സ്റ്റേഷനിൽനിന്ന് രക്ഷപെട്ട് പുഴയിൽ ചാടിയ പ്രതിയുടെ മൃതദേഹം കണ്ടെത്തി. കോലാനി സ്വദേശി ഷാഫിയുടെ മൃതദേഹമാണ് തൊടുപുഴയാറ്റിൽ കണ്ടെത്തിയത്. കോതമംഗലത്ത് നിന്നെത്തിയ സ്കൂബ ടീം നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് നിരവധി കേസുകളിൽ പ്രതിയായ ഷാഫി സ്റ്റേഷനിൽ നിന്നിറങ്ങിയോടി പുഴയിൽ ചാടിയത്. സംഭവം നടന്നതിന് പിന്നാലെ പൊലീസും അഗ്നിശമന സേനയും തൊടുപുഴയാറിൽ തെരച്ചിൽ നടത്തിയിരുന്നു.
