Site icon CTV Online

പുതുവർഷത്തെ വരേവൽക്കുന്നതിനായി ഇത്തവണ കേരളം കുടിച്ചത് 125.64 കോടിയുടെ മദ്യം

തിരുവനന്തപുരം: പുതുവർഷത്തെ വരേവൽക്കുന്നതിനായി ഇത്തവണ കേരളം കുടിച്ചത് 100 കോടിയിലേറെ രൂപയുടെ മദ്യം. ഡിസംബർ 31ന് 125.64 കോടിയുടെ മദ്യമാണ് ബവ്റിജസ് കോർപറേഷന്റെ ഔട്‌ലെറ്റുകളിലും വെയർഹൗസുകളിലുമായി വിറ്റഴിച്ചത്. പുതുവർഷത്തലേന്നു ബവ്റിജസ് കോർപറേഷന് 16.93 കോടി രൂപയുടെ അധിക വിൽപന നടന്നു.

കടവന്ത്ര ഔട്‌ലെറ്റ് 1.17 കോടിയുടെ വി‍ൽപനയുമായി ഏക കോടിപതിയായി. രണ്ടാം സ്ഥാനത്തു പാലാരിവട്ടവും (95.09 ലക്ഷം) മൂന്നാം സ്ഥാനത്ത് എടപ്പാളുമാണ് (82.86 ലക്ഷം). 4.61 ലക്ഷം രൂപയുടെ കച്ചവടവുമായി തൊടുപുഴ കഞ്ഞിക്കുഴി ഔട്‌ലെറ്റ് ഏറ്റവും പിന്നിലായി.

വിദേശമദ്യവും ബീയറും വൈനുമായി 2.07 ലക്ഷം കെയ്സാണ് ഈ ഡിസംബർ 31നു വിറ്റുപോയത്. ഈ സാമ്പത്തികവർഷം (2025–26) ഇതുവരെ 15,717.88 കോടി രൂപയുടെ മദ്യമാണു ബവ്കോ വിറ്റത്.

Exit mobile version