Site icon CTV Online

സൈഡ് കൊടുക്കുന്നതിനെച്ചൊല്ലി തര്‍ക്കം; കൊച്ചിയില്‍ മർദ്ദനമേറ്റ ഓട്ടോ ഡ്രൈവര്‍ മരിച്ചു

കൊച്ചി: വാഹനത്തിന് സൈഡ് കൊടുക്കുന്നതിനെ തുടർന്നുണ്ടായ തർക്കത്തിൽ മർദ്ദനമേറ്റ ഓട്ടോ തൊഴിലാളി മരിച്ചു. എറണാകുളം ഇടക്കൊച്ചി പഴേക്കാട്ട് വീട്ടിൽ ജോയിയാണ് ചികിത്സയിലിരിക്കെ മരിച്ചത്.

തർക്കത്തിനിടയിൽ ജോയിയെ തള്ളിയിടുകയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. അക്രമത്തിൽ ഒരാളെ പള്ളുരുത്തി പൊലീസ് കസ്റ്റഡിയിൽ എടുത്തു.

Exit mobile version